ചരിത്രം
നൂറ്റാണ്ടുകൾക്കു മുൻപ് തലവൂരിൽ എത്തിച്ചേർന്ന നമ്മുടെ പൂർവി കരെക്കുറിച്ചും അവരുടെ നല്ല മാതൃകകളും, സമൂഹത്തിനും ദേശത്തിനും ലഭി ച്ചിട്ടുള്ള നന്മകളെക്കുറിച്ചും പിൻഗാമികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാ ണ്. പരമ്പരാഗതമായ അറിവുകൾ വാമൊഴിയായിട്ടല്ലാതെ വരമൊഴിയായിട്ട് തയ്യാ റാക്കിവയ്ക്കുന്നത് വളരെ വിരളമായിരുന്നുവെന്ന വസ്‌തുത നമ്മൾ അംഗീകരി ക്കാതെ നിർവാഹമില്ല. കാർഷികവൃത്തി ജീവിതമാർഗമായി സ്വീകരിച്ചിരുന്ന നമ്മുടെ മുൻഗാമി കൾ വിവാഹം, ഉത്സവങ്ങൾ, മരണം മുതലായ വിശേഷ ദിവസങ്ങൾ കുടുംബങ്ങ ളിൽ ഒന്നിച്ചുകൂടിയിരുന്നു. കാലക്രമേണ പുതിയ പുതിയ കൃഷിസ്ഥലങ്ങളും ജോലിയും അന്വേഷിച്ച് ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ എത്തിച്ചേർന്നു. കുടും ബങ്ങളിൽ സമ്പന്നരും ദരിദ്രരും പണ്ഡിതന്മാരും പാമരന്മാരും ഉൾപ്പെടെ വിവിധ നിലവാരത്തിൽ ഉള്ളവർ ഉണ്ടാകും സമൂഹത്തിലെ ഉയർന്ന നിലവാരത്തിൽ ജീവി ക്കുന്നവർക്ക് താണനിലവാരത്തിലുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് അധികമൊന്നും സാധിച്ചുവെന്ന് വരികയില്ലയെന്ന വസ്‌തുത നമുക്കെല്ലാവർക്കു മറിയാവുന്നതാണ്. ക്രിസ്‌തുവിന്റെ അനുയായികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമാ യവർ പരസ്‌പരം അറിയാതെയിരിക്കുന്നത് ന്യൂനതയാണ്. ഈ പോരായ്‌മ കുറെ യെങ്കിലും പരിഹരിക്കുന്നതിനുവേണ്ടി നമ്മുടെ കുടുംബാംഗങ്ങളെ കണ്ടെത്തു ന്നതിനും, പരസ്‌പരം ബന്ധിപ്പിക്കുന്നതിനും, ആഗ്രഹിച്ചുകൊണ്ട്, 1998 ആഗസ്റ്റ് 15-ാം തീയതി, മൂലകുടുംബമായ തലവൂർ കോക്കാട്ടുവിളയിൽ ശ്രീമാൻ വൈ. പുന്നൂസിന്റെ വസതിയിൽ ഒത്തുചേർന്ന് കുടുംബചരിത്രം തയ്യാറാക്കുന്നതിനു വേണ്ടിയുള്ള പ്രാഥമിക തീരുമാനങ്ങൾ എടുത്തു ആയതിലേക്ക് കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായ കോക്കാട്ടുവിള റെനിക്കോട്ടിൽ ശ്രീമാൻ. കെ. വൈ. ബന്യാമിനെ രക്ഷാധികാരിയായും, ശ്രീമാന്മാരായ കോക്കാട്ടുവിളയിൽ വൈ. പുന്നൂസിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി പുനലൂർ വിളക്കു വെട്ടം കല്ലൂപ്പറമ്പിൽ കെ. എം. ജോർജ്ജിനേയും, മാത്യോട്ടു തെക്കേതിൽ എം. ജെ. ജോൺസനേയും, സെക്രട്ടറിയായി മഞ്ഞക്കാല കോക്കാട്ടുവിളയിൽ ജേക്കബ് ഡാനിയേലിനേയും, ജോയിൻ്റ് സെക്രട്ടറിയായി കടകംപള്ളിൽ ബിനോഷ് ഭവ നിൽ തങ്കച്ചൻ ഡാനിയേലിനേയും തിരഞ്ഞെടുത്തു.